Post Category
കെടാവിളക്ക് സ്‌കോളര്‍ഷിപ്പ്; ഡാറ്റാ എന്‍ട്രി ഒക്ടോബര്‍ 15 വരെ
കേരളം സര്‍ക്കാര്‍ പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ കെടാവിളക്ക് സ്‌കോളര്‍ഷിപ്പ് ഡാറ്റാ എന്‍ട്രി പൂര്‍ത്തിയാക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബര്‍ 15 വരെ നീട്ടി. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹത. അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ കവിയരുത്. മുന്‍വര്‍ഷത്തെ പരീക്ഷയില്‍ 90 ശതമാനമോ അതില്‍ കൂടുതലോ മാര്‍ക്ക് നേടിയ വിദ്യാര്‍ഥികള്‍ക്ക് 1,500 രൂപയാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക. ഡാറ്റാ എന്‍ട്രി നടപടികള്‍ക്ക് www.egrantz.kerala.gov.in എന്ന പോര്‍ട്ടല്‍ സന്ദര്‍ശിക്കുക.
date
- Log in to post comments