Skip to main content

ജില്ലാതല വിജിലൻസ് സമിതി പുനഃസംഘാടനം: നോമിനേഷൻ ക്ഷണിച്ചു

 

ദേശീയ ഭക്ഷ്യഭദ്രതാ നിയമവുമായി ബന്ധപ്പെട്ട് ജില്ലാ തല വിജിലൻസ് സമിതി പുനഃസംഘടിപ്പിക്കുന്നു. പുനഃ സംഘടനാ സമിതിയിലേയ്ക്ക് കോഴിക്കോട് ജില്ലയിൽ നിന്നും സംസ്ഥാന നിയമസഭയിൽ പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാർട്ടികളുടെ നോമിനികൾ, ഭക്ഷ്യസുരക്ഷ ഉപഭോക്തൃസംരക്ഷണ മേഖലയിലെ സജീവ പ്രവർത്തകർ എന്നിവരിൽ നിന്ന് നോമിനേഷൻ ക്ഷണിച്ചു. നോമിനേഷൻ ഒക്ടോബർ 31 നകം ജില്ലാസപ്ലൈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. നോമിനേഷൻ പത്രികയിൽ പേര്, വിലാസം, ഇമെയിൽ വിലാസം, പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പാർട്ടി/ ഉപഭോക്തൃസംഘടന എന്നിവ വ്യക്തമായി രേഖപ്പെടുത്തേണ്ടതാണ്.
ഫോൺ : 0495-2370655

date