Skip to main content

ലോക മാനസികാരോഗ്യ ദിനാചരണം : മാനസികാരോഗ്യ ക്ലിനിക്കുകളുടെ ഉദ്ഘാടനം (ഇന്ന്) 9ന്

           ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി അമ്മയും കുഞ്ഞും ആശുപത്രികളിൽ ആരംഭിക്കുന്ന സൗജന്യ മാനസികാരോഗ്യ ക്ലിനിക്കുകളുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരൻ ഒക്ടോബർ 9 ഉച്ചയ്ക്ക് 2ന് തിരുവനന്തപുരം സെൻട്രൽ ലൈബ്രറി ഹാളിൽ നിർവഹിക്കും. മന്ത്രി സി. പി. ജോൺ അധ്യക്ഷത വഹിക്കും. 'ജീവിതാനുഭവങ്ങൾ കേൾക്കാം, യഥാർഥ ശബ്ദങ്ങൾ, യഥാർഥ മാറ്റം' എന്നതാണ് ഈ വർഷത്തെ പ്രമേയം. മാനസികാരോഗ്യ സേവനങ്ങൾ ജനങ്ങളിലെത്തിക്കുകയും മാനസികാരോഗ്യവുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകളും സാമൂഹ്യനിന്ദയും വിവേചനവും ഇല്ലാതാക്കുകയുമാണ് ദിനാചരണത്തിന്റെ ലക്ഷ്യം. ദിനാചരണത്തിന്റെ ഭാഗമായി ഒക്ടോബർ 12 മുതൽ 17 വരെ സംസ്ഥാനത്തെ സ്‌കൂൾ വിദ്യാർഥികൾക്കായി ബോധവത്കരണ പരിപാടികളും മത്സരങ്ങളും സെമിനാറുകളും സംഘടിപ്പിക്കും.

പി.എൻ.എക്‌സ്. 4226/2026

date