Skip to main content

ജില്ലാതല ചിത്രരചന മത്സരം

വ്യവസായ വാണിജ്യ വകുപ്പ്, കൈത്തറി ആന്റ് ടെക്സ്റ്റയില്‍സ് ഡയറക്ടറേറ്റിന്റെയും ജില്ല വ്യവസായ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ കൈത്തറി കയറ്റുമതി വിപണന പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി സ്‌കൂള്‍ തലത്തില്‍ എല്‍.പി, യു.പി, എച്ച്.എസ് വിഭാഗത്തില്‍ കൈത്തറിയെ ആസ്പദമാക്കി ജില്ലാതല ചിത്രരചന മത്സരം ഒക്ടോബര്‍ 31 ന് കോഴഞ്ചേരി സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ നടത്തും. മത്സരത്തില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികള്‍ സ്‌കൂളിലെ പ്രധാന അധ്യാപകന്റെ ശുപാര്‍ശ കത്തുമായി ഒക്ടോബര്‍ 15 ന് മുമ്പ് കോഴഞ്ചേരി ജില്ല വ്യവസായ കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്യണം. ഇ-മെയില്‍: dicpta@gmail.com  . ഫോണ്‍: 0468 2214639, 9207862135.

date