Skip to main content

ഗാന്ധിജയന്തി വാരാഘോഷങ്ങൾക്ക് സമാപനം*

തൃശൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെയും സർവ്വോദയ - ഗാന്ധിമാർഗ സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിൽ ഒക്ടോബർ രണ്ട് മുതൽ സംഘടിപ്പിച്ചു വന്ന ഗാന്ധിജയന്തി വാരാഘോഷങ്ങൾക്ക് സമാപനമായി. വയലാ കൾച്ചറൽ സെന്ററിൽ നടന്ന സമാപന സമ്മേളനം മുൻ നിയമസഭ സ്പീക്കറും കസ്തൂർബാ ഗാന്ധി സ്മാരക ട്രസ്റ്റ് ദേശീയ ട്രസ്റ്റിയുമായ അഡ്വ. തേറമ്പിൽ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ സി. അജോയ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

സർവോദയ ദർശൻ ചെയർമാൻ എം. പീതാംബരൻ മാസ്റ്റർ തയ്യാറാക്കിയ 'സർവ്വോദയം: കാലവും കാഴ്ചപ്പാടും' എന്ന പുസ്തകത്തിന്റെ പ്രകാശനം കേരള സാഹിത്യ അക്കാദമി സെക്രട്ടറി എം. പി. സുരേന്ദ്രൻ നിർവ്വഹിച്ചു. ഗാന്ധി പീസ് ഫൗണ്ടേഷൻ വൈസ് ചെയർമാൻ വി. എസ്. ഗിരീശൻ മാസ്റ്റർ പുസ്തക പരിചയം നടത്തി. ചടങ്ങിൽ വെസ്റ്റ് ഫോർട്ട് എൻ. എസ്. എസ്. സ്കൂളിന് ഗാന്ധി സാഹിത്യ കൃതികൾ സമ്മാനിച്ചു.

ഗാന്ധിദർശൻ കോ-ഓർഡിനേറ്റർ വി. ഐ. ജോൺസൺ, സർവ്വോദയ ദർശൻ കൺവീനർ വി. പ്രസന്ന, സർവോദയ മണ്ഡലം നിവേദക് പി. എസ്. സുകുമാരൻ, ഗാന്ധി പീസ് ഫൗണ്ടേഷൻ സെക്രട്ടറി പി. ജെ. കുര്യൻ, വയലാ വാസുദേവൻ പിള്ള സ്മാരക ട്രസ്റ്റ് സെക്രട്ടറി വത്സല വാസുദേവൻപിള്ള, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പ്രിയ കെ. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.

 

date