Skip to main content

അങ്കണവാടികളിലേക്ക് പ്രീസ്കൂൾ എഡ്യൂക്കേഷൻ കിറ്റ്: ടെണ്ടർ ക്ഷണിച്ചു*

വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള ഒല്ലൂക്കര ഐ.സി.ഡി.എസ് പ്രൊജക്റ്റിലെ 157 അങ്കണവാടികളിലേക്ക് 2026-27 സാമ്പത്തിക വർഷത്തെ പ്രീസ്കൂൾ എഡ്യൂക്കേഷൻ കിറ്റുകൾ വിതരണം ചെയ്യുന്നതിന് ടെണ്ടറുകൾ ക്ഷണിച്ചു. ജി.എസ്.ടി. രജിസ്ട്രേഷൻ ഉള്ള സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും പങ്കെടുക്കാം.

ഒക്ടോബർ 26-ന് ഉച്ചയ്ക്ക് രണ്ട് മണി വരെ ടെണ്ടറുകൾ സ്വീകരിക്കും. ടെണ്ടർ തുകയിൽ ട്രാൻസ്പോർട്ടേഷൻ ചാർജ്ജുകൾ ഉൾപ്പെട്ടിരിക്കണം. വിതരണം ചെയ്യാനുദ്ദേശിക്കുന്ന ഇനങ്ങളുടെ സാമ്പിളുകളും സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ ഒല്ലൂക്കര ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ഐ.സി.ഡി.എസ് ഓഫീസിൽ നിന്ന് ലഭിക്കും. ഫോൺ: 0487 2375756, 7034465377.

 

date