Skip to main content

ഓട്ടോറിക്ഷ മീറ്റർ പരിശോധന ക്യാമ്പുകൾക്കു തുടക്കം

സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി  ലീഗൽ മെട്രോളജി വകുപ്പ് ഗ്രാമപഞ്ചായത്തുകൾ കേന്ദ്രീകരിച്ച്  ഓട്ടോറിക്ഷകളുടെ ഫെയർമീറ്റർ പരിശോധനാ ക്യാമ്പുകൾക്ക് തുടക്കം കുറിച്ചു. ഓട്ടോറിക്ഷ ത്തൊഴിലാളികൾ മീറ്റർ പരിശോധനയ്ക്കായി ദൂരെയുള്ള ഓഫീസുകളിലേക്ക് വാഹനവുമായി എത്തേണ്ടിവരുന്നതുമൂലമുള്ള ചെലവും തൊഴിൽ നഷ്ടവും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗ്രാമപഞ്ചായത്ത് തലത്തിൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. കോട്ടയം ജില്ലയിൽ കടുത്തുരുത്തി, കല്ലറ, മീനടം, മുണ്ടക്കയം, വെള്ളാവൂർ, വാഴൂർ, മേലുകാവ്, നെടുംകുന്നം, കങ്ങഴ, എരുമേലി, കുറവിലങ്ങാട്, മാഞ്ഞൂർ, ഞീഴൂർ തുടങ്ങിയ 13 കേന്ദ്രങ്ങളിൽ ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ട്.​\

date