Skip to main content

കെ.എസ്.എഫ്.ഇ പിങ്ക് ചിട്ടികളുടെ സംസ്ഥാനതല ഉദ്ഘാടനം 12ന്

           കെ.എസ്.എഫ്.ഇ പിങ്ക് ചിട്ടികളുടെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബർ 12 രാവിലെ 11ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും. നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേംബറിൽ നടക്കുന്ന പരിപാടിയിൽ 2025-26 സാമ്പത്തിക വർഷത്തെ കെ.എസ്.എഫ്.ഇ. ഗ്യാരന്റി കമ്മിഷനും (110.04 കോടി രൂപ) മുഖ്യമന്ത്രിയ്ക്ക് കൈമാറും. കെ.എസ്.എഫ്.ഇ. മാനേജിങ് ഡയറക്ടർ അഭിലാഷ് പി.എൻ., ചെയർമാൻ കെ.ആർ. ജ്യോതിലാൽ, ബോർഡ് അംഗങ്ങളായ മീര കെ.എസ്., ബി.എസ്. പ്രീത, മനോജ് കെ. തുടങ്ങിയവർ പങ്കെടുക്കും.

പി.എൻ.എക്‌സ്. 4235/2026

date