Skip to main content

പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

സ്‌കോൾ കേരള ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ.) കോഴ്സ്, 2026 ജൂൺ-ജൂലൈ മാസങ്ങളിൽ നടത്തിയ പതിനൊന്നാം ബാച്ചിന്റെ പരീക്ഷയുടെയും സപ്ലിമെന്ററി പരീക്ഷയുടെയും ഫലം പ്രസിദ്ധപ്പെടുത്തി. എല്ലാ വിഷയത്തിനും 446 വിദ്യാർഥികൾ എ പ്ലസ് ഗ്രേഡ് നേടി. പരീക്ഷാ ഫലം സ്കോൾ-കേരള വെബ് സൈറ്റിൽ (www.scolekerala.org) ലഭ്യമാണ്. വിദ്യാർഥികൾക്ക് അവരുടെ സ്‌റ്റുഡന്റ് ലോഗിനിൽ നിന്നും മാർക്ക് ലിസ്റ്റിന്റെ പകർപ്പ് ഒക്ടോബർ 12 മുതൽ ഡൗൺലോഡ് ചെയ്യാം. ഉത്തരക്കടലാസ് പുനർമൂല്യനിർണ്ണയം/ സ്ക്രൂട്ടിണി/ ഫോട്ടോകോപ്പി എന്നിവയ്ക്ക് ഒക്ടോബർ 12 മുതൽ 24 വരെ നിർദിഷ്ട ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കാം. അപേക്ഷാ ഫോറം സ്‌കോൾ-കേരള വെബ്‌സൈറ്റിൽ ലഭ്യമാണ്. പുനർമുല്യനിർണ്ണയത്തിന് ഒരു പേപ്പറിന് 500 രൂപയും, സ്‌ക്രൂട്ടിണി ഒരു പേപ്പറിന് 200 രൂപയും, ഫോട്ടോ കോപ്പിയ്ക്ക് ഒരു പേപ്പറിന് 300 രൂപയുമാണ് ഫീസ്. ഫീസ് ഓൺലൈനായി അടയ്ക്കാം. ഫീസ് അടച്ച അസൽ ചെലാനും, മാർക്ക് ലിസ്റ്റിന്റെ പകർപ്പും ഉൾപ്പെടെ ബന്ധപ്പെട്ട പരീക്ഷാകേന്ദ്രം പ്രിൻസിപ്പലിന്റെ സാക്ഷ്യപ്പെടുത്തൽ സഹിതം സെക്രട്ടറി, ബോർഡ് ഓഫ് ഡി.സി.എ. എക്‌സാം, വിദ്യാഭവൻ, പൂജപ്പുര പി.ഒ., തിരുവനന്തപുരം-12 എന്ന വിലാസത്തിൽ ഒക്ടോബർ 24 വൈകുന്നേരം 5 നകം അപേക്ഷിക്കാം.

പി.എൻ.എക്‌സ്. 4255/2026

date