Skip to main content

ലോക മാനസികാരോഗ്യ ദിനാചരണം സംഘടിപ്പിച്ചു

ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെയും ഔർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ (‘Our Responsibility to Children’-ORC) പദ്ധതിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ "മനസ്സിനൊപ്പം" എന്ന  പ്രത്യേക ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.
​ഒരുമാസമായി നീണ്ടുനിന്ന മാനസികാരോഗ്യ ബോധവത്കരണ പരിപാടിയുടെ ജില്ലാതല സമാപന സമ്മേളനത്തിന്റ
ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെയും ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

മട്ടാഞ്ചേരി വുമൺ ആൻഡ് ചൈൽഡ് ഹോസ്പിറ്റൽ കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ  സുബിൻ പോൾ നിർവഹിച്ചു.  
​ചടങ്ങിൽ ജില്ലാ ശിശു സംരക്ഷണ ഓഫീസർ (DCPO) ഡോ. ജയന്തി പി. നായർ അധ്യക്ഷത വഹിച്ചു. കുട്ടികളുടെ മാനസികാരോഗ്യ സംരക്ഷണവും സമൂഹത്തിൽ വളർന്നുവരേണ്ട പ്രത്യാശയും ഊന്നിപ്പറഞ്ഞുകൊണ്ട് ചൈൽഡ് വെൽഫെയർ കമ്മിറ്റി (CWC) ചെയർപേഴ്‌സൺ ഉല്ലാസ് മധു മുഖ്യപ്രഭാഷണം നടത്തി.  
​ഫാ. ജിറ്റോ ജോയ് (ഡയറക്ടർ, ഡ്രീം കൊച്ചി),  സപ്ന കെ എസ്‌ D-DAD  കോർഡിനേറ്റർ കൊച്ചി സിറ്റി, ശ്യാം ശശി ചൈൽഡ് ഹെൽപ് ലൈൻ കോഡിനേറ്റർ, എന്നിവർ  സംസാരിച്ചു.  

​ഒ.ആർ.സി. പ്രോജക്ട് അസിസ്റ്റന്റ് മിഥു കെ. എം. സ്വാഗതവും ഒ.ആർ.സി. സൈക്കോളജിസ്റ്റ് നിതുമോൾ എൻ. കെ. നന്ദിയും രേഖപ്പെടുത്തി. പരിപാടിയുടെ ഭാഗമായി കുട്ടികളുടെയും കൗമാരക്കാരുടെയും മാനസിക ക്ഷേമവും ആത്മഹത്യ പ്രതിരോധ ബോധവത്കരണവും ലക്ഷ്യമിട്ടുള്ള വിവിധ സന്ദേശങ്ങളും പങ്കുവെച്ചു. മാനസികാരോഗ്യവുമായി ബന്ധപ്പെട്ടു സംഘടിപ്പിച്ച വിവിധ മത്സരങ്ങളുടെ സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.

date