Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

അഗ്രികള്‍ച്ചര്‍ ടെക്‌നോളജി മാനേജ്‌മെന്റ് ഏജന്‍സി (ആത്മ) മലപ്പുറം പ്രോജക്ട് ഡയറക്ടറുടെ കാര്യാലയത്തിലെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി വാഹനം (കാര്‍/ജീപ്പ്) വാടകയ്ക്ക് നല്‍കുന്നതിന് താത്പര്യമുള്ള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മത്സരസ്വഭാവമുള്ള ക്വട്ടേഷനുകള്‍ ക്ഷണിച്ചു. നാല് അല്ലെങ്കില്‍ ആറു സീറ്റുകളുള്ള, എയര്‍ കണ്ടീഷന്‍ സൗകര്യവും സഞ്ചാരയോഗ്യതയുമുള്ള വാഹനങ്ങളാണ് ആവശ്യമായിട്ടുള്ളത്. താത്പര്യമുള്ളവര്‍ കിലോമീറ്റര്‍ നിരക്ക് രേഖപ്പെടുത്തിയ ക്വട്ടേഷനുകള്‍ ഒക്ടോബര്‍ 15-ന് രാവിലെ 11 നകം മലപ്പുറം സിവില്‍ സ്റ്റേഷനിലുള്ള ആത്മ ഓഫീസില്‍ ലഭ്യമാക്കണം. ഫോണ്‍-0483-2733916. മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളെജിലെ മെന്‍സ്, ലേഡീസ് ഹോസ്റ്റലുകളില്‍ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണം തയ്യാറാക്കി വിതരണം ചെയ്യുന്നതിന് യോഗ്യരായ വ്യക്തികളില്‍ നിന്നോ കമ്പനികളില്‍ നിന്നോ  ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘാസുകള്‍ ഒക്ടോബര്‍ 22 ഉച്ചയ്ക്ക് 12 നകം ലഭ്യമാക്കണം. ഫോണ്‍- 7994508183, 9961216151.

date