Post Category
ക്വട്ടേഷൻ ക്ഷണിച്ചു
സപ്ലൈകോ പൊന്നാനി താലൂക്ക് ഡിപ്പോയിലേക്കും പരിധിയിലെ വിവിധ ഔട്ട്ലെറ്റുകളിലേക്കും ഭക്ഷ്യധാന്യങ്ങൾ എത്തിക്കുന്നതിന് ട്രാൻസ്പോർട്ടേഷൻ കരാറുകാരിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. കുറ്റിപ്പുറം, അങ്ങാടിപ്പുറം, വെസ്റ്റ്ഹിൽ, തിക്കോടി, മുളങ്കുന്നത്തുകാവ്, ഒലവക്കോട് ഗോഡൗണുകളിൽ നിന്നും തവനൂർ, എടപ്പാൾ, വട്ടംകുളം, ചങ്ങരംകുളം, മുക്കാല, എരമംഗലം ഔട്ട്ലെറ്റുകളിലേക്കും എം.ഡി.എം.എസ്/ഡബ്ല്യു.ബി.എൻ.പി ഭക്ഷ്യധാന്യങ്ങൾ എത്തിക്കുന്നതിനാണ് ഒരു വർഷത്തേക്ക് കരാർ നൽകുന്നത്. ഒക്ടോബർ 22-ന് രാവിലെ 10.30-നകം പൊന്നാനി താലൂക്ക് ഡിപ്പോ മാനേജർക്ക് ക്വട്ടേഷൻ സമർപ്പിക്കണം. അന്നേദിവസം രാവിലെ 11-ന് ക്വട്ടേഷനുകള്‍ തുറക്കും. ഫോൺ: 9447975262, 9447990133.
date
- Log in to post comments