Skip to main content

ഇ-ഹെൽത്ത് പദ്ധതി: ട്രെയിനി നിയമനം

ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ട്രെയിനി തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. നാല് ഒഴിവുകളാണുള്ളത്. പ്രതിമാസ വേതനം 10,000 രൂപ. ആറു മാസമാണ് നിയമന കാലാവധി. സേവനം തൃപ്തികരമെങ്കില്‍ കാലാവധി നീട്ടി നല്‍കും. സർക്കാർ അംഗീകൃത ഐ.ടി/കമ്പ്യൂട്ടർ സയൻസ്/ഐ.ടി/ഇലക്ട്രോണിക്സ് ആൻഡ് ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയറിങ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് ഡിപ്ലോമയോ ബി.ടെക്, എം.ടെക്, എം.സി.എ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം. ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്കിങ്, ഹോസ്പിറ്റല്‍ മാനേജ്മെന്റ് സോഫ്റ്റ്‍വെയര്‍ എന്നിവയിൽ മുൻപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. പ്രായപരിധി: 18 - 35. താത്പര്യമുള്ളവർ https://forms.gle/gcGp1VCY89xapH7J7 എന്ന ലിങ്ക് വഴി ഒക്ടോബർ 24-ന് വൈകീട്ട് അഞ്ചിനകം ഓൺലൈനായി രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ ഫോമിന്റെ പ്രിന്റൗട്ടും അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ഒക്ടോബർ 26-ന് മലപ്പുറം ആരോഗ്യകേരളം ജില്ലാ മെഡിക്കൽ ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിന് എത്തണം. റിപ്പോർട്ടിങ് സമയം രാവിലെ 10.30 മുതൽ 12.30 വരെ. ഫോൺ: 9745799946.

date