Skip to main content

ചങ്ങരംകുളത്തെ 33 കെ. വി. സബ്സ്റ്റേഷൻ നിർമ്മാണോദ്ഘാടനം നടന്നു

33 കെ. വി. ചങ്ങരംകുളം സബ്സ്റ്റേഷൻ നിർമ്മാണോദ്ഘാടനം പൊന്നാനി .കെ.പി നൗഷാദലി എം. എൽ. എ. നിർവ്വഹിച്ചു. പന്താവൂർ വി.വി.കെ.കൺവെൻഷൻ സെൻ്ററിൽ വെച്ച് നടന്ന ചടങ്ങിൽ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റമീന ഇസ്മയിൽ അധ്യക്ഷയായി. കെ.എസ്.ഇ.ബി. ലിമിറ്റഡ് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ( ഇലക്ട്രിക്കൽ സർക്കിൾ തിരൂർ) വി. എ മനോജ് റിപ്പോർട്ട് അവതരിപ്പിച്ചു. ചങ്ങരംകുളം സബ്സ്റ്റേഷന് ഭൂമി നൽകിയ ഭൂവുടമ വി. പി സുഹറയെ ചടങ്ങിൽ ആദരിച്ചു.

 

ചങ്ങരംകുളം സബ്സ്റ്റേഷൻ നിർമ്മാണം ആരംഭിക്കുന്നതോടെ ജില്ലയിലെ ആലങ്കോട്, പെരുമ്പടപ്പ്, നന്നംമുക്ക് ഗ്രാമപഞ്ചായത്തുകളുടെ സമഗ്ര വികസനത്തിന് വഴിയൊരുങ്ങും.  

 

ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാരായ ആസിയ ഇബ്രാഹിം, ശാന്തിനി രവീന്ദ്രൻ, കെ. വത്സല കുമാർ, ജില്ലാ പഞ്ചായത്ത് മെമ്പർ അഷ്ഹർ പെരുമുക്ക്, ആലങ്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സുബെർ ഉദിനുപറമ്പ്,

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ സജ്‌ന ഫിറോസ്,

അശ്വതി സന്തോഷ്, ആലങ്കോട് ഗ്രാമപഞ്ചായത്ത് മെമ്പർ കെ.വി അബൂബക്കർ സിദ്ദിഖ്, കെ.എസ്.ഇ.ബി ഡയറക്ടർ ജനറേഷൻ എം.പി രാജൻ, അസിസ്റ്റൻ്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ (ഇലക്ട്രിക്കൽ ഡിവിഷൻ പൊന്നാനി) ഡി.ടി ദീപിക എന്നിവർ സംസാരിച്ചു. ജനപ്രതിനിധികൾ, വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

date