Post Category
വയോസേവന അവാർഡ് 2026 : നോമിനേഷനുകൾ ക്ഷണിച്ചു
വയോജനങ്ങളുടെ ക്ഷേമവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി വിവിധ പദ്ധതികളും പ്രവർത്തനങ്ങളും നടപ്പിലാക്കുന്ന സർക്കാർ/സർക്കാരിതര വിഭാഗങ്ങൾക്കും വിവിധ കലാകായിക സാംസ്കാരിക മേഖലകളിൽ മികവ് തെളിയിച്ച മുതിർന്ന പൗരന്മാർക്കും സാമൂഹ്യനീതി വകുപ്പ് മുഖേന 2026 വർഷത്തെ വയോസേവന അവാർഡിനുള്ള നോമിനേഷനുകൾ ക്ഷണിച്ചു.
മികച്ച പ്രകടനം കാഴ്ച വച്ചിട്ടുളള വ്യക്തികൾ സ്ഥാപനങ്ങൾ/തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അപേക്ഷിക്കാം. അപേക്ഷ ഫോം ജില്ലാ സാമൂഹ്യനീതി ഓഫീസിൽ നിന്നും ലഭിക്കും. കൂടുതൽ വിവരങ്ങൾ കാക്കനാട് സിവിൽ സ്റ്റേഷനിലുള്ള ജില്ലാ സാമൂഹ്യ നീതി ഓഫീസിൽ നിന്ന് ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഒക്ടോബർ 31. ഫോൺ: 0484 2425377.
date
- Log in to post comments