Skip to main content

വാക് ഇൻ ഇൻ്റർവ്യൂ ഒക്ടോബർ 13 ന്

എറണാകുളം ജനറൽ ആശുപത്രിയിൽ റേഡിയോ ഗ്രാഫർ- എം ആർ ഐ  ആൻഡ് സി ടി എക്സ്പീരിയൻസ് തസ്തികയിലേക്ക്
നിയമനം നടത്തുന്നതിന് ഒക്ടോബർ 13  ന് രാവിലെ 11 ന്  വാക് ഇൻ ഇൻ്റർവ്യൂ നടത്തുന്നു. പ്ലസ് ടു വിജയം, സംസ്‌ഥാന സർക്കാർ അംഗീകൃതവും ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജൂക്കേഷൻ നടത്തുന്ന ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ടെക്നോളജി ( ഡിആർടി), അല്ലെങ്കിൽ റേഡിയോ ഡയഗണോസിസ് ആൻഡ് റേഡിയോ തെറാപ്പി ടെക്നോളജിയിൽ മൂന്ന് വർഷത്തെ ഡിപ്ലോമ വിജയം, അല്ലെങ്കിൽ
കേരള സ്റ്റേറ്റ് പാരാമെഡിക്കൽ കൗൺസിലും ആറ്റോമിക് എനർജി റെഗുലേറ്ററി ബോർഡും അംഗീകരിച്ച അംഗീകൃത സർവകലാശാലയിൽ നിന്നുള്ള  ബി എസ് സി എം ആർ ടി ബിരുദം അല്ലെങ്കിൽ തത്തുല്യ ബിരുദം, കേരള പാരാ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം.
ഫോൺ: 0484-2386000.

date