Skip to main content

പഠനമുറി ധനസഹായ പദ്ധതി: അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി പട്ടികജാതി വികസന വകുപ്പിന്റെ പഠനമുറി ധനസഹായ പദ്ധതിയിലേക്ക് ജില്ലയിലെ സർക്കാർ/എയ്ഡഡ്/ സ്പെഷ്യൽ/ടെക്‌നിക്കൽ കേന്ദ്രീയ വിദ്യാലയങ്ങളിൽ അഞ്ച് മുതൽ 12 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികളുടെ മാതാപിതാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

അപേക്ഷകർ കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയുള്ളവരും ആയിരം സ്ക്വയർ ഫീറ്റ് വരെ വിസ്‌തീർണ്ണമുള്ള വീടുള്ളവരും വകുപ്പിൽ നിന്നോ മറ്റ് ഏജൻസികളിൽ നിന്നോ ഇതേ ആവശ്യത്തിന് ധനസഹായം ലഭിച്ചിട്ടില്ലാത്തവരും ആയിരിക്കണം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജാതി, കുടുംബ വാർഷിക വരുമാന സർട്ടിഫിക്കറ്റ്, വിദ്യാർഥി പഠിക്കുന്ന സ്കൂൾ മേലധികാരിയിൽ നിന്നുമുള്ള സാക്ഷ്യപത്രം, കൈവശാവകാശം/ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്, ബന്ധപ്പെട്ട തദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും ഇതേ ആവശ്യത്തിന് ധനസഹായം ലഭിച്ചിട്ടില്ലെന്ന സാക്ഷ്യപത്രം, നിലവിൽ ഉള്ള വീടിന്റെ വിസ്തീർണം തെളിയിക്കുന്ന സാക്ഷ്യപത്രം, ബാങ്ക് പാസ്‌ബുക്ക് പകർപ്പ്, റേഷൻകാർഡ് പകർപ്പ് എന്നിവ സഹിതം ഒക്ടോബർ 19 നകം അതാത് ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസ്സുകളിൽ സമർപ്പിക്കേണ്ടതാണ്. 

കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമിനും ബന്ധപ്പെട്ട ബ്ലോക്ക് / മുനിസിപ്പാലിറ്റി / കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളുമായി ബന്ധപ്പെടണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസർ അറിയിച്ചു.
 

date