Skip to main content

തൊഴിൽ മേള ഒക്ടോബർ ഒൻപതിന്

എറണാകുളം എംപ്ലോയബിലിറ്റി സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ ഒൻപതിന് രാവിലെ 11 മുതൽ ഉച്ചക്ക് ഒന്ന് വരെ കാക്കനാട് സിവിൽ സ്റ്റേഷനിലെ അഞ്ചാം നിലയിൽ പ്രവർത്തിക്കുന്ന എറണാകുളം ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ തൊഴിൽ മേള സംഘടിപ്പിക്കുന്നു. നാല് ഉദ്യോഗദായകർ പങ്കെടുക്കുന്ന തൊഴിൽ മേളയിൽ എസ്.എസ് .എൽ.സി, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം, ഐ.ടി.ഐ ഡിപ്ലോമ, എഞ്ചിനീയറിംഗ് എന്നീ യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷിക്കാം.  താല്പര്യമുള്ള ഉദ്യോഗാർഥികൾ കാക്കനാട് സിവിൽ സ്റ്റേഷൻ ഓൾഡ് ബ്ലോക്കിൽ അഞ്ചാം നിലയിൽ പ്രവർത്തിക്കുന്ന എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ ബയോഡാറ്റയുടെ മൂന്ന് കോപ്പി സഹിതം അഭിമുഖത്തിനായി എത്തിച്ചേരണം.

എംപ്ലോയബിലിറ്റി സെൻ്ററിൽ ഇതുവരെ രജിസ്റ്റർ ചെയ്യാത്ത ഉദ്യോഗാർത്ഥികൾക്ക് 300 രൂപ അടച്ച് ആജീവനാന്ത ഒറ്റത്തവണ രജിസ്ട്രേഷൻ ചെയ്യാം. 
ഫോൺ:0484-2422452,9446926836,8848536856,9446930341.

date