Post Category
മാലിന്യരഹിത നവകേരളം: 'കയ്യോട് കൈ' ശുചീകരണ പ്രചാരണത്തിന് കൊച്ചിയിൽ തുടക്കമായി
സ്വച്ഛതാ ഹി സേവ 2026-ന്റെ ഭാഗമായി 'കയ്യോട് കൈ' ക്യാമ്പയിന് തുടക്കമായി. മാലിന്യരഹിത നവകേരളം എന്ന ലക്ഷ്യത്തോടെ ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ, ഹരിതകേരളം മിഷൻ, എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ എന്നിവർ സംയുക്തമായി സംഘടിപ്പിച്ച ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഡിവിഷൻ കൗൺസിലർ നിർമ്മല ടീച്ചർ നിർവഹിച്ചു.
ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി പ്രസിഡന്റ് ഡി.ബി. ബിനു അധ്യക്ഷത വഹിച്ച ചടങ്ങിൽ കൺസ്യൂമർ കോടതി അംഗം ശ്രീവിദ്യ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ നിധിൻ മാത്യു, അഡ്വ. സൂര്യ, ഹരിതകേരളം മിഷൻ നഗരസഭാ കോ-ഓഡിനേറ്റർ നിസ നിഷാദ്, നഗരസഭ ഹെൽത്ത് വിഭാഗം ജീവനക്കാർ, അഭിഭാഷകർ, മറ്റ് ഓഫീസ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments