Skip to main content

വുമൺ ക്യാറ്റിൽ കെയർ വർക്കർ നിയമനം

ക്ഷീരവികസന വകുപ്പിൻ്റെ മിൽക്ക് ഷെഡ് വികസന പദ്ധതി ഫലപ്രദമായി നടപ്പിലാക്കുന്നതിന് ജില്ലയിലെ 15 ബ്ലോക്ക്തല ക്ഷീര വികസന യൂണിറ്റുകളിൽ വുമൺ ക്യാറ്റിൽ കെയർ വർക്കറെ നിയമിക്കുന്നു.  പ്രായപരിധി 18-45 വയസ് (2026 ജനുവരി ഒന്ന് അടിസ്ഥാനമാക്കി).  എസ് എൽ എൽ സി യാണ് വിദ്യാഭ്യാസ യോഗ്യത. കമ്പ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം. അതത് ക്ഷീര വികസന യൂണിറ്റിൽ സ്ഥിര താമസക്കാരിയായിരിക്കണം. മുൻപരിചയമുള്ളവർക്ക് അഞ്ച് വർഷത്തെ ഇളവ് അനുവദിക്കും. അപേക്ഷകളുടെ മാതൃകകൾ ബ്ലോക്കുകളിൽ പ്രവർത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുകളിൽ നിന്ന് ലഭിക്കും. അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ 13 ന് വൈകിട്ട് നാലിന് മുമ്പായി ക്ഷീര വികസന ഓഫീസർക്ക് നൽകണം. യോഗ്യരായവർക്ക് ഒക്ടോബർ 17 ന് രാവിലെ പത്തിന് കാക്കനാട് സിവിൽ സ്റ്റേഷനിലെ മൂന്നാം നിലയിലുള്ള ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ കൂടിക്കാഴ്ച നടക്കും. കൂടുതൽ വിവരങ്ങൾ ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ക്ഷീര വികസന യൂണിറ്റ് ഓഫീസിൽ നിന്ന് ലഭിക്കും.

date