Skip to main content

താൽക്കാലിക നിയമനം

എറണാകുളം ജനറൽ ആശുപത്രിയിൽ  ഓഫ്താൽമോളജിസ്റ്റ് - വിട്രിയോ റെറ്റിനൽ സർജൻ  തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. MS/MD/DNB എം എസ്/എം ഡി/ഡി എൻ ബി  വിദ്യാഭ്യാസ യോഗ്യതയും, കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ സ്ഥിരം രജിസ്ട്രേഷനും, വിട്രിയോ റെറ്റിനൽ സർജറിയോ അല്ലെങ്കിൽ വിട്രിയോ റെറ്റിനൽ സർജനായി ഉള്ള പ്രവൃത്തി പരിചയവുമുള്ള ഉദ്യോഗാർത്ഥികൾക്കായി  ഒക്ടോബർ 15-ന് രാവിലെ 11 മണിക്ക് എറണാകുളം ജനറൽ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ വെച്ച്  അഭിമുഖം നടത്തും. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസ്സലും, പകർപ്പും, ബയോഡാറ്റയും സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടതാണ്.  കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി സമയങ്ങളിൽ 0484-2386000 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം.

date