Skip to main content

അർദ്ധവാർഷിക അവലോകന യോഗം ചേർന്നു

ക്ഷീരവികസന വകുപ്പിന്റെ 2026–27 വാർഷിക പദ്ധതിയുടെ ഭാഗമായി എറണാകുളം ജില്ലയിലെ ക്ഷീരസഹകരണ സംഘങ്ങളുടെ  അർദ്ധ വാർഷിക അവലോകന യോഗം കാക്കനാട് ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ ചേർന്നു. എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ യോഗം ഉദ്ഘാടനം ചെയ്തു. 

ജില്ലയിലെ ക്ഷീരമേഖലയുടെ വികസനത്തിനായി 2026–27 സാമ്പത്തിക വർഷത്തിൽ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ പുരോഗതിയും പ്രവർത്തനങ്ങളും യോഗം വിലയിരുത്തി. ക്ഷീരകർഷകരുടെ ക്ഷേമം, ക്ഷീരസംഘങ്ങളുടെ പ്രവർത്തനം, സർക്കാർ പദ്ധതികളുടെ നിർവഹണം എന്നിവ സംബന്ധിച്ചും വിശദമായ ചർച്ച നടന്നു.
ക്ഷീരമേഖലയിലെ പദ്ധതികൾ കൂടുതൽ കാര്യക്ഷമമായി നടപ്പാക്കുന്നതിനുള്ള നിർദേശങ്ങളും യോഗത്തിൽ ഉയർന്നു. ജില്ലയിലെ ഈ വർഷത്തെ ക്ഷീരസംഗമം അങ്കമാലി ബ്ലോക്കിലെ ചന്ദ്രപ്പുര ക്ഷീരസംഘത്തിൽ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.

ജില്ലാ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എം. ഷെഫീന അധ്യക്ഷത വഹിച്ചു. മിൽമ എറണാകുളം മേഖലാ യൂണിയൻ ചെയർമാൻ സി.എൻ. വത്സലൻ പിള്ള, മിൽമ ബോർഡ് അംഗങ്ങളായ ജോൺ തെരുവത്ത്, കെ.സി. മാർട്ടിൻ, മഞ്ഞപ്ര പഞ്ചായത്ത് പ്രസിഡന്റ് സണ്ണി പൈനാടത്ത്, ജില്ലാ ക്ഷീരവികസന ക്വാളിറ്റി കൺട്രോൾ ഓഫീസർ പി.രമ്യ, ടെക്നിക്കൽ അസിസ്റ്റൻറ് ജാക്വിലിൻ ഡൊമനിക്ക് , സീനിയർ ക്ഷീരവികസന ഓഫീസർ അനു മുരളി, 
എറണാകുളം ജില്ലയിലെ വിവിധ ക്ഷീരസംഘങ്ങളുടെ പ്രസിഡന്റുമാർ, സെക്രട്ടറിമാർ, മിൽമ ബോർഡ് അംഗങ്ങൾ, ജില്ലയിലെ മുഴുവൻ ബ്ലോക്കുകളിൽ നിന്നുള്ള ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

date