Post Category
ശിശുസംരക്ഷണ സ്ഥാപനാധികാരികൾക്ക് പരിശീലനം സംഘടിപ്പിച്ചു
ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലെ ശിശുസംരക്ഷണ സ്ഥാപനാധികാരികൾ, സോഷ്യൽ വർക്കർമാർ, കൗൺസലർമാർ എന്നിവർക്ക് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ആഭിമുഖ്യത്തിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. എറണാകുളം പത്തടിപ്പാലം പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ നടന്ന പരിപാടി ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗം കെ. കെ ഷാജു ഉദ്ഘാടനം ചെയ്തു. കമ്മീഷൻ അംഗം ടി..സി ജലജമോൾ അധ്യക്ഷത വഹിച്ചു. കലാ കല്യാണി, ഗീതാഞ്ജലി എന്നിവർ ക്ലാസെടുത്തു.
കുട്ടികളുടെ സാമൂഹ്യ പുനരധിവാസത്തിനും സംരക്ഷണത്തിനും സ്ഥാപന മേധാവികൾ സ്വീകരിക്കേണ്ട നിലപാടുകൾ സംബന്ധിച്ച് നടന്ന പാനൽ ചർച്ചയിൽ കമ്മീഷൻ അംഗങ്ങളായ കെ കെ ഷാജു, ടി.സി ജലജ മോൾ, എറണാകുളം ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺ ഉല്ലാസ് മധു, ജില്ലാ ശിശു സംരക്ഷണ ഓഫീസർ ജയന്തി പി നായർ എന്നിവർ സംസാരിച്ചു.
date
- Log in to post comments