Skip to main content

പോഷൺ മാ 2026 സമാപിച്ചു

'പോഷൺ മാ 2026' ൻ്റെ ജില്ലാതല സമാപന സമ്മേളനം എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കേന്ദ്രാവിഷ്കൃത പദ്ധതിയായ പോഷൺ അഭിയാൻ്റെ ഭാഗമായി വനിതാ ശിശുവികസന വകുപ്പ് എറണാകുളം ജില്ലാതല ഐ സി ഡി എസ് സെല്ലാണ് പരിപാടി സംഘടിപ്പിച്ചത്. 

 കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കൗമാരക്കാർ എന്നിവരുടെ പോഷക നിലവാരം മെച്ചപ്പെടുത്തുന്നതിനും ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനുമാണ് എല്ലാവർഷവും സെപ്റ്റംബർ മാസത്തിൽ രാജ്യവ്യാപകമായി പോഷണ മാസം ആചരിക്കുന്നത്. 'നമ്മുടെ അങ്കണവാടി നമ്മുടെ ഉത്തരവാദിത്വം' എന്ന തീമിനെ ആസ്പദമാക്കിയാണ് ഈ വർഷത്തെ ആചരണം.   ജില്ലയിലെ 23 ഐ സി ഡി എസുകളിലെ അങ്കണവാടി പ്രവർത്തകർ  പോഷകാഹാരത്തെ സംബന്ധിച്ച ഫുഡ് എക്‌സിബിഷനും,  കലാപരിപാടികളും സംഘടിപ്പിച്ചു.  ഫുഡ് പ്രദർശനത്തിലെ വിജയികൾക്കുള്ള സമ്മാന വിതരണവും നടത്തി. 

ജില്ലാ പഞ്ചായത്ത്  പ്രിയദർശിനി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ തൃക്കാക്കര നഗരസഭ ആരോഗ്യകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ  ടീനു ജിപ്സൺ അധ്യക്ഷത വഹിച്ചു.   അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കെ. മനോജ്, ജില്ലാതല പ്രോഗ്രാം ഓഫീസർ സി. സുധ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടിമ്പിൾ മാഗി, ജില്ലാ വനിതാശിശു വികസന ഓഫീസ് സീനിയർ സൂപ്രണ്ട്  സി എ സാബിർ, കൊച്ചി അർബൻ (മൂന്ന്) ശിശുവികസന പദ്ധതി ഓഫീസർ യു ജെ  ശില്പ, പ്രോഗ്രാം ഓഫീസിലെ സീനിയർ സൂപ്രണ്ട്  കെ. സന്തോഷ്, അങ്കമാലി മോർണിംഗ് സ്റ്റാർ കോളേജ് ഹോം സയൻസ് ഡിപ്പാർട്ടമെൻ്റ് മേധാവി മേഘ തമ്പി, എറണാകുളം ജില്ലയിലെ ശിശുവികസന പദ്ധതി ഓഫീസർമാർ, ഐ സി ഡി എസ് സൂപ്പർവൈസർമാർ, അങ്കണവാടി പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

date