Skip to main content

സെൻസസ് രണ്ടാം ഘട്ടം: ചാർജ് ഓഫീസർമാർക്ക് പരിശീലനം നൽകി

സെൻസസ് രണ്ടാം ഘട്ടവുമായി ബന്ധപ്പെട്ട് ജില്ലയിലെ ചാർജ് ഓഫീസർമാർക്കും ജില്ലാതല ഓഫീസർമാർക്കു മുള്ള ദ്വിദിന പരിശീലനം കളക്ടറേറ്റിൽ നടന്നു. ജില്ലാ കളക്ടർ ജി. പ്രിയങ്ക പരിശീലനം ഉദ്ഘാടനം ചെയ്തു. സെൻസസ് ഒന്നാം ഘട്ടത്തിൽ എറണാകളം ജില്ല നടത്തിയ മികച്ച പ്രകടനം രണ്ടാം ഘട്ടത്തിലും ഉണ്ടാവണമെന്നു കളക്ടർ പറഞ്ഞു.

സെൻസസ് ഡയറക്ടറേറ്റിലെ ഡെപ്യൂട്ടി ഡയറക്ടറും നാഷണൽ ട്രെയ്നറുമായ കെ.എം. ഹാരിസ്, സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ കെ.എ രമ്യ  എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.

date