മാലിന്യപരിപാലന ക്യാമ്പയിന് 'നിര്മലം 2026'ന് തുടക്കമായി
സര്ക്കാരിന്റെ 100ദിന കര്മപരിപാടികളുടെ ഭാഗമായി തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില് സംഘടിപ്പിക്കുന്ന പൊതുജനപങ്കാളിത്തത്തോടെയുള്ള മാലിന്യപരിപാലന ക്യാമ്പയിന് 'നിര്മലം 2026'-ന്റെ ജില്ലാതല ഉദ്ഘാടനം വി.കെ ശ്രീകണ്ഠന് എം.പി നിര്വഹിച്ചു. പാലക്കാട് നഗരസഭാ ഹാളില് നടന്ന ചടങ്ങില് പാലക്കാട് നഗരസഭ ചെയര്പേഴ്സണ് പി. സ്മിതേഷ് അധ്യക്ഷനായി. തദ്ദേശ സ്വയംഭരണവകുപ്പ് അസിസ്റ്റന്റ് ഡയറക്ടര് ഹമീത ജലീസ ക്യാമ്പയിന് വിശദീകരിച്ചു. മാലിന്യത്തിന്റെ അളവ് പരമാവധി കുറയ്ക്കുക, ഉറവിടത്തില് തന്നെ തരംതിരിക്കുക, ശാസ്ത്രീയശേഖരണവും സംസ്കരണവും ഉറപ്പാക്കുക, പുനരുപയോഗവും പുനഃചംക്രമണവും പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ക്യാമ്പയിന്റെ ലക്ഷ്യം.
പാലക്കാട് നഗരസഭാ വൈസ് ചെയര്പേഴ്സണ് ടി. ബേബി, ആരോഗ്യകാര്യ സ്ഥിരംസമിതി ചെയര്പേഴ്സണ് ടി.എസ് മീനാക്ഷി, തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര് എം.രാമന്കുട്ടി, കുടുംബശ്രീ ജില്ലാ മിഷന് കോ ഓര്ഡിനേറ്റര് പി.ഉണ്ണികൃഷ്ണന്, ശുചിത്വമിഷന് ജില്ലാ കോ- ഓര്ഡിനേറ്റര് ജി.വരുണ്, കേരള ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന് അംഗങ്ങള്, കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന് അംഗങ്ങള് തുടങ്ങിയവര് പരിപാടിയില് പങ്കെടുത്തു.
- Log in to post comments