Skip to main content
ഭാരത സെന്‍സസ് 2027: ചാര്‍ജ്തല ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം നടന്നു

ഭാരത സെന്‍സസ് 2027: ചാര്‍ജ്തല ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം നടന്നു

ഭാരത സെന്‍സസ് 2027-ന്റെ ഭാഗമായി ജില്ലയിലെ ചാര്‍ജ്തല ഉദ്യോഗസ്ഥര്‍ക്കായുള്ള രണ്ടാംഘട്ട പരിശീലന പരിപാടി ജില്ലാ കലക്ടറും പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസറുമായ കെ. സുധീര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വ്യവസായ കേന്ദ്രത്തിലാണ്  പരിശീലനം നടന്നത്. രണ്ട് ബാച്ചുകളായാണ് പരിപാടി ക്രമീകരിച്ചിരുന്നത്. സെന്‍സസ് ആശയങ്ങള്‍,ഫീല്‍ഡ് നടപടിക്രമങ്ങള്‍ എന്നിവ പരിശീലനത്തില്‍ വിശദീകരിച്ചു. എന്യൂമറേറ്റര്‍മാരും സൂപ്പര്‍വൈസര്‍മാരും ഫീല്‍ഡ് തലത്തില്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും ഉദ്യോഗസ്ഥര്‍ക്ക് ക്ലാസുകള്‍ നല്‍കി.

ഏഴ് താലൂക്കുകളില്‍ നിന്നുള്ള 14 പേരും, ഏഴ് മുനിസിപ്പാലിറ്റികളില്‍ നിന്നുള്ള ഏഴ് പേരും, സെന്‍സസ് വിഭാഗം ക്ലാര്‍ക്കുമാരും ടെക്‌നിക്കല്‍ അസിസ്റ്റന്റുമാരുമാണ് പരിശീലനത്തില്‍ പങ്കെടുത്തത്. ആര്‍.ഡി.ഒ കെ ദേവകി,  സെന്‍സസ് ഡയറക്ടറേറ്റ് പരിശീലകരായ ഗായത്രി സുരേഷ്, ബിജു ജോസഫ്, സെന്‍സസ് നോഡല്‍ ഓഫീസര്‍ പി.എ. ടോംസ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

date