Skip to main content

പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളില്‍ താല്‍ക്കാലിക നിയമനം

മനിശ്ശീരിയിലും കൊഴിഞ്ഞാമ്പാറയിലും പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിലെ വിവിധ തസ്തികകളിലേക്ക് കരാറടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. സ്റ്റ്യുവാര്‍ഡ്, കുക്ക്, മെസ്ഗേള്‍, പി.ടി.എസ്, വാച്ച്മാന്‍, റസിഡന്റ് ട്യൂട്ടര്‍ എന്നീ തസ്തികകളിലേക്കാണ് നിയമനം. പി.എസ്.സി. നിശ്ചയിച്ചിട്ടുള്ള അടിസ്ഥാന യോഗ്യതയുള്ളവര്‍ക്ക് ഒക്ടോബര്‍ 16ന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 2 വരെ സിവില്‍ സ്റ്റേഷനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നടക്കുന്ന വോക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഹാജരാകണം. ഫോണ്‍: 0491 2505005.
 

date