Skip to main content

വുമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കര്‍ നിയമനം: അപേക്ഷാ തീയതി നീട്ടി

ക്ഷീരവികസന വകുപ്പിന്റെ  'മില്‍ക്ക് ഷെഡ് വികസന പദ്ധതി'-യുടെ ഭാഗമായി മലപ്പുറം ജില്ലയിലെ 15 ബ്ലോക്കുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വുമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കര്‍മാരെ നിയമിക്കുന്നതിനുള്ള അപേക്ഷാ തീയതി ഒക്ടോബര്‍ 19 വൈകുന്നേരം അഞ്ചു വരെ നീട്ടി. പ്രതിമാസം 8,000 രൂപ നിരക്കില്‍ പരമാവധി 10 മാസത്തേക്കാണ് നിയമനം.   കൂടുതല്‍ വിവരങ്ങളും അപേക്ഷാ മാതൃകയും അടുത്തുള്ള ക്ഷീരവികസന സര്‍വീസ് യൂണിറ്റിലോ ക്ഷീരസഹകരണ സംഘത്തിലോ ലഭ്യമാണ്. അപക്ഷകരില്‍ നിന്നും യോഗ്യത നേടിയ ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അഭിമുഖം മലപ്പുറം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന വകുപ്പ് ജില്ലാ ആസ്ഥാനത്ത് ഒക്ടോബര്‍ 27-ന് നടക്കും.

 

date