Skip to main content

അരീക്കോട് ഗവ. ഐ.ടി.ഐ.യില്‍ കോഷന്‍ മണി, സെക്യൂരിറ്റി ഡെപ്പോസിറ്റ് വിതരണം ആരംഭിച്ചു

അരീക്കോട് ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ 2021 മുതല്‍ 2024 വരെയുള്ള വര്‍ഷങ്ങളില്‍ അഡ്മിഷന്‍ നേടി കോഴ്‌സ് പൂര്‍ത്തീകരിച്ച രണ്ട് വര്‍ഷ ട്രെയിനികളുടെയും, 2022 മുതല്‍ 2025 വരെയുള്ള വര്‍ഷങ്ങളില്‍ അഡ്മിഷന്‍ നേടി കോഴ്‌സ് പൂര്‍ത്തീകരിച്ച ഒരു വര്‍ഷ ട്രെയിനികളുടെയും കോഷന്‍ മണിയും സെക്യൂരിറ്റി ഡെപ്പോസിറ്റും വിതരണം ചെയ്യുന്നു.   ഇതുവരെ തുക കൈപ്പറ്റാത്ത ട്രെയിനികള്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഓഫീസില്‍ നല്‍കണം. ട്രെയിനിങ് പൂര്‍ത്തീകരിച്ച് മൂന്ന് വര്‍ഷത്തിനകം കൈപ്പറ്റാത്ത കോഷന്‍ മണിയും സെക്യൂരിറ്റി ഡെപ്പോസിറ്റും സര്‍ക്കാരിലേക്ക് മുതല്‍ക്കൂട്ടുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു. ഫോണ്‍- 0483 2850238.

date