Post Category
അപേക്ഷ ക്ഷണിച്ചു
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് സൗജന്യ ലാപ്ടോപ്പുകൾ നൽകുന്നതിനായി അപേക്ഷ ക്ഷണിച്ചു.
കേരളത്തിലെ സർക്കാർ/സർക്കാർ അംഗീകൃത കോളേജുകളിൽ എം.ബി.ബി.എസ്, ബി.ടെക്, എം.ടെക്, എം.ബി.എ, എം.സി.എ, ബി.എസ്.സി അഗ്രികൾച്ചർ, ബി.ഫാം തുടങ്ങി വിവിധ പ്രൊഫഷണൽ, ബിരുദ, ബിരുദാനന്തര കോഴ്‌സുകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്കാണ് അവസരം.
അപേക്ഷാ ഫോറത്തിന്റെ മാതൃകയും നിർദ്ദേശങ്ങളും എറണാകുളം ക്ഷേമനിധി ഇൻസ്പെക്ടർ ഓഫീസിൽ ലഭ്യമാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 31.
date
- Log in to post comments