Skip to main content

ക്യാറ്റിൽ കെയർ വർക്കർ: 19 വരെ അപേക്ഷിക്കാം

 ക്ഷീര വികസനവകുപ്പിന്റെ മിൽക്ക് ഷെഡ് വികസന പദ്ധതിയിൽ വുമൺ ക്യാറ്റിൽ കെയർ വർക്കർമാരാകാൻ ഒക്‌ടോബർ 19 വൈകിട്ട് അഞ്ചുവരെ അപേക്ഷിക്കാം. കരാറടിസ്ഥാനത്തിലാണ്് നിയമനം. അതത് ക്ഷീരവികസന യൂണിറ്റ് പരിധിയിൽ താമസക്കാരായ 18- 45 വയസ് പ്രായപരിധിയുള്ള വനിതകൾക്കാണ് അവസരം.​ (പ്രവൃത്തിപരിചയം ഉള്ളവർക്ക് അഞ്ച് വർഷം വയസ്സിളവ് ലഭിക്കും) നിശ്ചിത മാതൃകയിലുള്ള ഫോട്ടോ പതിച്ച പൂരിപ്പിച്ച അപേക്ഷകൾ അനുബന്ധ രേഖകളോടൊപ്പം അതത് ക്ഷീര വികസന യൂണിറ്റുകളിൽ നൽകണം. കുറഞ്ഞ വിദ്യാഭ്യാസയോഗ്യത :എസ്.എസ്.എൽ.സി, കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവർക്ക് മുൻഗണന. യോഗ്യരായ അപേക്ഷകർക്കുള്ള അഭിമുഖം ഒക്ടോബർ 26 രാവിലെ 10.30ന് കോട്ടയം ഈരയിൽക്കടവിലുള്ള ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് അതത് ക്ഷീരവികസന യൂണിറ്റുമായി ബന്ധപ്പെടുക.

date