Skip to main content

ലാപ് ടോപ് വിതരണ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള കളള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്കുള്ള 2026-27 വര്‍ഷത്തെ ലാപ് ടോപ് വിതരണ പദ്ധതിയിലേക്ക്   അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍/സര്‍ക്കാര്‍ അംഗീകൃത കോളേജുകളില്‍ എം ബി ബി എസ്, ബി ടെക്, എം ടെക്, ബി എ എം എസ്, ബി ഡിഎസ്, ബി വി എസ് സി ആന്‍ഡ് എ എച്ച്, എം ആര്‍ക്ക്, ബി ആര്‍ക്ക്, പി ജി ആയുര്‍വേദം, പി ജി ഹോമിയോ, ബി എച്ച് എം എസ്, എം ഡി, എം ഡി എസ്, എം വി എസ് സി ആന്‍ഡ് എ എച്ച്, എം ബി എ, എം സി എ, എം എസ്, സിദ്ധ മെഡിസിന്‍ ന്‍ഡ് സര്‍ജറിയില്‍ ബിരുദം, യുനാനി മെഡിസിന്‍ ആന്‍ഡ് സര്‍ജറിയില്‍ ബിരുദം, ബി എസ് സി അഗ്രികള്‍ച്ചര്‍ (ഓണേഴ്‌സ്), ബി എസ് സി ഫോറസ്ട്രി (ഓണേഴ്‌സ്), ബി എസ് സി എന്‍വയോണ്‍മെന്റല്‍ സയന്‍സ് ആന്‍ഡ് ക്ലൈമറ്റ് ചേഞ്ച് (ഓണേഴ്‌സ്), ഫിഷറീസ് സയന്‍സില്‍ ബിരുദം , ബിഫാം എന്നി കോഴ്സ്‌കളില്‍ 2026 -27 വര്‍ഷം പ്രവേശനം ലഭിച്ചവരായിരിക്കണം അപേക്ഷകര്‍.  അവസാന തീയതി ഒക്ടോബര്‍ 31. വിവരങ്ങള്‍ക്ക് കേരള കളള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ കൊല്ലം ജില്ലാ ഓഫീസ്. ഫോണ്‍:  0474 2799845
 

 

date