Skip to main content

ജില്ലാ സ്‌കൂള്‍ ശാസ്ത്രമേള: ലോഗോ ക്ഷണിച്ചു

നവംബര്‍ രണ്ടു മുതല്‍ അഞ്ചു വരെ ചിറ്റൂരില്‍ നടക്കുന്ന പാലക്കാട് റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്ത്രമേളയുടെ ലോഗോ തയ്യാറാക്കുന്നതിന് വിദ്യാര്‍ഥികള്‍, അധ്യാപകര്‍, പൊതുജനങ്ങള്‍ എന്നിവരില്‍ നിന്നും സൃഷ്ടികള്‍ ക്ഷണിച്ചു. എ ഐ നിര്‍മിത ലോഗോ ആകരുത്. ജെ.പി.ജി ഫോര്‍മാറ്റില്‍ ഒക്‌ടോബര്‍ 17 വൈകിട്ട് അഞ്ചിനകം ddepkdk@gmail.com ഇ-മെയില്‍ വിലാസത്തില്‍ അയക്കണമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0491 2505469.

date