'സുകൂന്' രോഗിബന്ധു സംഗമം സംഘടിപ്പിച്ചു
മലപ്പുറം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില് 'സുകൂന്' എന്ന പേരില് സെക്കന്ഡറി പാലിയേറ്റീവ് രോഗിബന്ധു സംഗമം സംഘടിപ്പിച്ചു. മലപ്പുറം വലിയങ്ങാടി മലപ്പുറം താജ് ഓഡിറ്റോറിയത്തില് നടന്ന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ കളക്ടര് ഡോ. വിനയ് ഗോയല് നിര്വഹിച്ചു .ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്ഡിങ് കമ്മിറ്റി ചെയര്പേഴ്സണ് കെ.പി. നുസ്റത്ത് റഹ്മാന് സ്വാഗതം പറഞ്ഞ ചടങ്ങില് മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റജുല പെലത്തൊടി അധ്യക്ഷത വഹിച്ചു.
കളക്ടറുടെ ജന്മദിനത്തോടനുബന്ധിച്ച് ചടങ്ങില് കേക്ക് മുറിച്ച് ആഘോഷിക്കുകയും ചെയ്തു. ഇന്ത്യയില് പാലിയേറ്റീവ് കെയര് രംഗത്ത് കേരളം ഒന്നാം സ്ഥാനത്താണെന്നും ജില്ലയിലെ ആരോഗ്യപ്രവര്ത്തകരായ ഡോക്ടര്മാര്, നഴ്സുമാര്, ഫിസിയോതെറാപ്പിസ്റ്റുകള്, ആശാ പ്രവര്ത്തകര് എന്നിവരുടെ സേവനങ്ങള് മികച്ചതാണെന്നും ജില്ലാ കളക്ടര് പറഞ്ഞു. പാലിയേറ്റീവ് കെയര് പ്രവര്ത്തനങ്ങള്ക്ക് ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും മികച്ച പിന്തുണ ഉണ്ടാകുമെന്നും കളക്ടര് അറിയിച്ചു. പരിപാടിയുടെ ഭാഗമായി ആശാ പ്രവര്ത്തകരുടെയും പാലിയേറ്റീവ് ജീവനക്കാരുടെയും വിവിധ കലാപ്രകടനങ്ങളും അരങ്ങേറി.
മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൗകത്ത് കടമ്പോട്ട്, വികസന സ്റ്റാന്ഡിങ് കമ്മിറ്റി ചെയര്പേഴ്സണ് കെ. സീനത്ത്, ക്ഷേമകാര്യ സ്റ്റാന്ഡിങ് കമ്മിറ്റി ചെയര്പേഴ്സണ് കെ. മന്സൂര് കുഞ്ഞിപ്പു, ഒതുക്കുങ്ങല് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. കെ മെഹ്നാസ്, പൂക്കോട്ടൂര് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനീസ കോടാലി, ആനക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. ബുഷറ, മൊറയൂര് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജലീല് മുണ്ടോടന്, ഡി.എം.ഒ. വി. വിനോദ്, മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പര്മാരായ കെ. വി മുഹമ്മദലി, ഫൗസിയ പെരുമ്പള്ളി, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്മാരായ എന്.കുഞ്ഞീതു, എം.സി. കുഞ്ഞിപ്പ, എം.സി. മുജീബ്, എം.കെ. മുഹ്സിന്, എം.കെ. നാസര്, അനീസ സൈനുല് ആബിദ്, വി.കെ. ലത ടീച്ചര്, ബുഷറ സഫര്, സാജിദ അബൂബക്കര്, മണി പുല്ലാണി, സുഹറ മുംതാസ്, റിന്ഷ റിയാസലി, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വിനോദ് പട്ടാളത്തില്, മെഡിക്കല് ഓഫീസര് ഇന്ചാര്ജ് ഡോ. ഷമീമ, ഗായകന് നൗഷാദ് മലപ്പുറം എന്നിവര് പങ്കെടുത്തു.
- Log in to post comments