Post Category
വുമൺ ക്യാറ്റിൽ കെയർ വർക്കർ തസ്തികയിലേക്ക് നിയമനം
ക്ഷീരവികസന വകുപ്പിന്റെ 2026 -27 മിൽക്ക് ഷെഡ് വികസന പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 15 ക്ഷീര വികസന യൂണിറ്റ് ഓഫീസിൽ വുമൺ ക്യാറ്റിൽ കെയർ വർക്കർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ക്ഷീരവികസന യൂണിറ്റുകളിൽ ഒക്ടോബർ 19 ന് വൈകീട്ട് അഞ്ചിന് മുൻപായി അപേക്ഷിക്കണം. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഒക്ടോബർ 27ന് രാവിലെ 11 ന് കാക്കനാട് സിവിൽ സ്റ്റേഷൻ, മൂന്നാം നിലയിലുള്ള ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ അഭിമുഖം നടത്തും. ഫോൺ:04842422310.
date
- Log in to post comments