Skip to main content

സെൻസസ് രണ്ടാംഘട്ടം ജില്ലാ ഓഫീസർ പരിശീലനം പൂർത്തിയായി 

സെൻസസ് രണ്ടാം ഘട്ടം ജില്ലാ സെൻസസ് ഓഫീസർമാർക്കും കൊച്ചി കോർപറേഷൻ/മുനിസിപ്പാലിറ്റി ചാർജ് ഓഫീസർമാർക്കും സ്റ്റാഫിനുമുള്ള ദ്വിദിന ട്രെയിനിങ് കളക്ട്രേറ്റിൽ പൂർത്തിയായി. സെൻസസ് ഡയറക്ടറേറ്റിൽ നിന്നുള്ള മാസ്റ്റർ ട്രെയിനർമാർ ക്ലാസ് നയിച്ചു. 13ന് സ്പാർക്ക് ഹാളിൽ ജില്ലാകളക്ടർ ജി. പ്രിയങ്കയാണ് ട്രെയിനിങ് പ്രോഗ്രാം ഉദ്ഘാടനം ചെയ്ത്. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കെ. മനോജ് ട്രെയിനിങ് സമാപനത്തിന് നേതൃത്വം നല്കി. റൂറൽ ചാർജ് ഓഫീസർമാരായ തഹസിൽദാർമാർക്കും സ്റ്റാഫിനുമുള്ള ട്രെയിനിങ് 13,14 തീയതികളിലായി കളക്ട്രേറ്റ് സ്പാർക്ക് ഹാളിൽ വച്ച് നടത്തും.

date