Skip to main content
ദേശീയ വിവരാവകാശ വാരാഘോഷം: സെമിനാർ നടത്തി

ദേശീയ വിവരാവകാശ വാരാഘോഷം: സെമിനാർ നടത്തി

 

ദേശീയ വിവരാവകാശ വാരാഘോഷത്തിൻ്റെ ഭാഗമായി സംസ്ഥാന വിവരാവകാശ കമ്മീഷൻ്റെ നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിച്ചു.  കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സെമിനാർ സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. എം ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വിവരാവകാശ കമ്മീഷണർ അഡ്വ. ടി കെ രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു.  വിവരാവകാശം സ്വകാര്യതയിൽ നിന്ന് സുതാര്യതയിലേക്ക് എന്ന വിഷയത്തിൽ ഇരുകമ്മീഷണർമാരും ക്ലാസ്സുകളെടുത്തു.  എഡിഎം കെ ബാലഗോപാലൻ, സംസ്ഥാന വിവരാവകാശ കമ്മീഷൻ റിസോഴ്സ് പേഴ്സൺ കെ പ്രസാദ്, പ്രോഗ്രാം കോഓഡിനേറ്റർ എസ് സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.

date