ജില്ലാതല അറിയിപ്പുകൾ
ക്യാമ്പ് ഫോളോവർ നിയമനം
കണ്ണൂർ റൂറൽ ജില്ലാ പോലീസ് ഡി എച്ച് ക്യു ക്യാമ്പിൽ ബാർബർ (1 ഒഴിവ്), സ്വീപ്പർ (2), കുക്ക് (3) വിഭാഗങ്ങളിൽ ക്യാമ്പ്ഫോളോവർ ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ 59 ദിവസത്തേക്ക് താൽക്കാലിക നിയമനം നടത്തുന്നു. മുൻപരിചയം ഉള്ളവർ ഒക്ടോബർ 16 രാവിലെ 10.30 ന് കണ്ണൂർ മാങ്ങാട്ടുപറമ്പിലെ കണ്ണൂർ റൂറൽ ജില്ല പോലീസ് ആസ്ഥാനത്ത് അസ്സൽ തിരിച്ചറിയൽ രേഖ( വോട്ടർ ഐ ഡി / ആധാർ ) പ്രവർത്തി പരിചയം തെളിയിക്കുന്ന രേഖകൾ സഹിതം നേരിട്ട് കൂടി കാഴ്ചയ്ക്ക് ഹാജരാകണം.
കണ്ണൂർ മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയനിൽ ക്യാമ്പ് ഫോളോവർ തസ്തികയിൽ കുക്ക് (30 ഒഴിവ്), ധോബി (15), സ്വീപ്പർ (9), ബാർബർ (7), വാട്ടർ ക്യാരിയർ (7) ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ 59 ദിവസത്തേക്ക് താൽക്കാലിക നിയമനം നടത്തുന്നു. മുൻ പരിചയം ഉള്ളവർ ബയോഡാറ്റ, ആധാർ കാർഡിൻ്റെ പകർപ്പ്, അപേക്ഷ, സംവരണം തെളിയിക്കുന്ന രേഖകൾ (ആവശ്യമെങ്കിൽ) എന്നിവ സഹിതം ഒക്ടോബർ 23 രാവിലെ 10:30 ന് മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയൻ ആസ്ഥാനത്ത് എത്തണം. ഫോൺ: 0497 2781316.
ലാപ്ടോപ്പിന് അപേക്ഷിക്കാം
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ വിദ്യാർത്ഥികളായ മക്കളിൽ നിന്നും ലാപ്ടോപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷകൾ മതിയായ രേഖകൾ സഹിതം ഒക്ടോബർ 31 വരെ ജില്ലാഓഫീസിൽ സ്വീകരിക്കും. ഫോൺ: 0497 2705182.
ഗസ്റ്റ് അധ്യാപക നിയമനം
കണ്ണൂർ സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിൽ ട്രേഡ്സ്മാൻ ഇൻ ആർ & എസി, ട്രേഡ്സ്മാൻ ഇൻ ടർണിങ് തസ്തികയിലേക്ക് ദിവസ വേതനടിസ്ഥാനത്തിൽ ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നു. കേരള പബ്ലിക് സർവീസ് കമ്മീഷൻ നിഷ്കർഷിച്ച യോഗ്യത നേടിയ ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവയുടെ അസ്സലും പകർപ്പുകളുമായി ഒക്ടോബർ 15 ന് യഥാക്രമം 10.30, 11.30 സമയങ്ങളിൽ സ്ഥാപനത്തിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ : 0497 2835260, 9400006494.
സ്കാവഞ്ചർ നിയമനം
കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിലെ ആശുപത്രി വികസന സൊസൈറ്റിക്ക് കീഴിൽ സ്കാവഞ്ചർ തസ്തികയിൽ മൂന്ന് ഒഴിവ്. യോഗ്യത ഏഴാംക്ലാസ്സ്. ശുചീകരണം, ആശുപത്രി സ്വീവേജ് മാലിന്യങ്ങളുടെ കൈകാര്യം ചെയ്യൽ, ശുചിത്വ പരിപാലനം, സ്വീവേജ്-സാനിറ്റേഷൻ സംബന്ധമായ ജോലികൾ എന്നിവയിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. സർക്കാർ മാനദണ്ഡപ്രകാരമുള്ള പ്രായപരിധി ബാധകം. താത്പ്പര്യമുള്ളവർ, യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ഒക്ടോബർ 14 രാവിലെ 11 മണിക്ക് വാക്ക് ഇൻ ഇൻ്റർവ്യൂവിന് സൂപ്രണ്ട് ഓഫീസിൽ റിപ്പോർട്ട് ചെയ്യണം. വെബ്സൈറ്റ് gmckannur.edu.in
കോഷൻ ഡെപോസിറ്റ്, സെക്യൂരിറ്റി ഡെപോസിറ്റ്
തലശ്ശേരി ഗവ ബ്രണ്ണൻ കോളേജിൽ 2017 -18 മുതൽ 2020-21 അധ്യയനവർഷം വരെ യു ജി, പി ജി കോഴ്സുകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികളിൽ, കോഷൻ ഡെപ്പോസിറ്റ് കൈപ്പറ്റാൻ ബാക്കിയുള്ള വിദ്യാർത്ഥികൾ, തുക അക്കൗണ്ട് ട്രാൻസ്പർ ക്രെഡിറ്റ് ചെയ്യുന്നതിന്, ബാങ്ക് അക്കൗണ്ട് വിവരം സഹിതം, ഒക്ടോബർ 27 നകം നേരിട്ട് അപേക്ഷ നൽകുകയോ, കോളേജ് ഓഫീസിലേക്ക് മെയിൽ അയക്കുകയോ ചെയ്യണം. ഇമെയിൽ brennencollege@gmail.com.അല്ലാത്ത പക്ഷം തുക സർക്കാരിലേക്ക് തിരിച്ചടക്കും.
പിലിക്കോട് ഗവ. ഐടിഐയിൽ 2022, 2023, 2024 വർഷങ്ങളിൽ പ്രവേശനം നേടി പരിശീലനം പൂർത്തിയാക്കിയ ട്രെയിനികൾക്ക് കോഷൻ ഡെപോസിറ്റ്, സെക്യൂരിറ്റി ഡെപോസിറ്റ് എന്നിവ തിരികെ ബാങ്ക് അക്കൌണ്ടിലേക്ക് നൽകുന്നതിന്, ട്രെയിനികൾ അവരുടെ ബാങ്ക് പാസ് ബുക്കിൻ്റെ പകർപ്പ്, നോൺ ലയബിലിറ്റി സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഒക്ടോബർ 30 നകം ഐടിഐ ഓഫീസിൽ നേരിട്ട് ഹാജരാകണം.
പി.എസ്.സി ഇൻ്റർവ്യൂ
ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾ ടൈം ജൂനിയർ ലഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ്. (കാറ്റഗറി നമ്പർ: 113/2025) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുകയും പരിശോധന പൂർത്തിയാക്കുകയും ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് ഒക്ടോബർ 14 ന് കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ കണ്ണൂർ ജില്ലാ ആഫീസിൽ വെച്ച് ഇൻ്റർവ്യൂ നടത്തുന്നു. ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈൽ സന്ദേശം, ഫോൺ സന്ദേശം എന്നിവ നൽകിയിട്ടുണ്ട്. ഉദ്യോഗാർത്ഥി അവരുടെ പ്രൊഫൈലിൽ നിന്നും ഡൌൺലോഡ് ചെയ്തെടുത്ത അഡ്മിഷൻ ടിക്കറ്റ്, ബയോഡാറ്റ ഫോം, വൺ ടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്, മറ്റ് എല്ലാ അസ്സൽ പ്രമാണങ്ങളും കമ്മീഷൻ അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖയും സഹിതം കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ്റെ കണ്ണൂർ ജില്ലാ ആഫീസിൽ ഹാജരാകണം.
കാടവളര്ത്തല് പരിശീലനം
കണ്ണൂര് തെക്കീബസാറില് ജില്ലാ ഹോമിയോ ആശുപത്രിക്കു സമീപം പ്രവര്ത്തിക്കുന്ന മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില് ഒക്ടോബര് 24 രാവിലെ 10.15 മുതല് വൈകുന്നേരം അഞ്ച് വരെ കാട വളര്ത്തല് വിഷയത്തില് പരിശീലന ക്ലാസ്സ് സംഘടിപ്പിക്കുന്നു. പങ്കെടുക്കുവാന് ആഗ്രഹിക്കുന്നവര് ഒക്ടോബർ 22 വൈകുന്നേരം നാല് മണിക്ക് മുമ്പ് പരിശീലന കേന്ദ്രത്തില് പേര് രജിസ്റ്റര് ചെയ്യണം. മുന്കൂട്ടി രജിസ്റ്റര് ചെയ്യുന്ന ആദ്യത്തെ 50 പേര്ക്ക് മാത്രമാണ് ക്ലാസ്സില് പ്രവേശനം. ഫോണ്: 0497 2763473.
മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന് പുതിയ മൊബൈൽ ആപ്പ്
കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൻ്റെ സേവനങ്ങൾ ഗുണഭോക്താക്കളിലേക്ക് വേഗത്തിലും സുതാര്യമായും എത്തിക്കുന്നതിന് പുതിയ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. വെൽഫയർ ഫണ്ട് ഓഫീസുകൾ നേരിട്ട് സന്ദർശിക്കാതെ തന്നെ സ്മാർട്ട് ഫോൺ വഴി പ്രധാന സേവങ്ങൾ മൊബൈൽ ആപ്പിലൂടെ ലഭ്യമാകും ഗൂഗിൾ പ്ലേ സ്റ്റോറിൽ KMTWWFB എന്ന് ടൈപ്പ് ചെയ്ത് ആപ്പ് ഡൗൺലോഡ് ചെയ്യാം. അംശദായം അടക്കുന്നത് ഉൾപ്പെടെയുള്ള പ്രധാന സേവങ്ങൾ മൊബൈൽ ആപ്പ് വഴി ലഭ്യമാണ്.
ദുരന്തനിവാരണ മോക്ക് ഡ്രിൽ
അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണത്തിൻ്റെ ഭാഗമായി കണിച്ചാർ ഗ്രാമപഞ്ചായത്തിലെ വാർഡ് ഒമ്പത് നെടുംപുറംചാൽ പ്രദേശത്ത് ഒക്ടോബർ 13 ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ദുരന്തനിവാരണ മോക്ക് ഡ്രിൽ സംഘടിപ്പിക്കുന്നു.പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ടെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
തത്സമയ പ്രവേശനം
കുറുമാത്തൂർ ഗവ.ഐ.ടി.ഐ യിൽ മെക്കാനിക്ക് അഗ്രികൾച്ചർ മെഷിനറി ട്രേഡിൽ ഒഴിവുള്ള സീറ്റുകളിലേക്ക് തത്സമയ പ്രവേശനം നടത്തുന്നു. അപേക്ഷകർ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം ഒക്ടോബർ 15 വരെ കുറുമാത്തൂർ ഗവ.ഐ.ടി.ഐ.യിൽ നേരിട്ടെത്തി പ്രവേശനം നേടാം. ഫോൺ: 9061762960 04602225450
സേവാ സേതു സോളാർ രജിസ്ട്രേഷൻ ക്യാമ്പ് കണ്ണൂരിൽ
പുരപ്പുറ സോളാർ പദ്ധതികൾ സബ്സിഡി ലഭ്യമാക്കി ചെയ്യാൻ കെ.എസ്.ഇ.ബി യുടെ രജിസ്ട്രേഷൻ ക്യാമ്പ് വഴിയൊരുക്കുന്നു. ഒക്ടോബർ 13 ന് കണ്ണൂർ സൗത്ത് ബസാറിലുള്ള വൈദ്യുതി ഭവനിലാണ് ക്യാമ്പ്. രാവിലെ 10.30 മുതൽ വൈകിട്ട് അഞ്ച് വരെ രജിസ്ട്രേഷന് സൗകര്യമൊരുക്കിയിട്ടുണ്ട്. സംശയ നിവാരണത്തിന് ഉദ്യോഗസ്ഥരുടേയും സോളാർ പാനൽ സ്ഥാപിക്കുന്നതിന് അംഗീകാരമുള്ള വെണ്ടർമാരുടെയും സേവനം ലഭ്യമായിരിക്കും. പി.എം സൂര്യഘർ പദ്ധതി പ്രകാരമുള്ള സോളാർ പദ്ധതികൾക്ക് സബ്സിഡിയും കുറഞ്ഞ പലിശ നിരക്കിലുള്ള വായ്പയും ലഭ്യമാണ്. ഈയിനത്തിലുള്ള വായ്പാ സേവനങ്ങൾക്ക് ബാങ്ക് പ്രതിനിധികളുടെ കൗണ്ടറും ക്യാമ്പിൽ സജ്ജീകരിക്കും.
ഓരോ പ്രദേശത്തേയും ഫീസിബിലിറ്റി വിവരങ്ങൾ, ട്രാൻസ്ഫോർമർ ശേഷി, സാധ്യതയുള്ള സോളാർ ശേഷി, ഏകദേശ ചിലവ് എന്നിവ ക്യാമ്പിലൂടെ അറിയാനാവും. ആധാർ കാർഡ്, ഇലക്ട്രിസിറ്റി കൺസ്യൂമർ നമ്പർ എന്നിവ രജിസ്ട്രേഷൻ സമയത്ത് ആവശ്യമാണ്. പദ്ധതിയുമായി ബന്ധപ്പെട്ട ക്ലാസ്, സോളാർ സ്ഥാപിച്ചവരുടെ അനുഭവങ്ങൾ ഇതോടനുബന്ധിച്ചുള്ള യോഗത്തിൽ അവതരിപ്പിക്കും. ക്യാമ്പിൻ്റെ ഉദ്ഘാടനം കണ്ണൂർ കോർപറേഷൻ മേയർ അഡ്വ. പി. ഇന്ദിര നിർവ്വഹിക്കും. കോർപറേഷൻ കൗൺസിലർ ഇ . ബീന, കെ.എസ്.ഇ.ബി ചീഫ് എഞ്ചിനീയർ, ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ, എക്സിക്യുട്ടീവ് എഞ്ചിനീയർമാർ, കൺസ്യൂമർ പ്രതിനിധികൾ എന്നിവർ പരിപാടിയിൽ പങ്കെടുക്കും.
- Log in to post comments