Skip to main content

വുമൺ കാറ്റിൽ കെയർ വർക്കർ നിയമനം 

 

ക്ഷീരവികസന  വകുപ്പിന്റെ മിൽക്ക് ഷെഡ് വികസന പദ്ധതിക്കായി ജില്ലയിലെ 12 ക്ഷീരവികസന യൂണിറ്റുകളിൽ വുമൺ കാറ്റിൽ കെയർ വർക്കർമാരെ നിയമിക്കുന്നു. പ്രായപരിധി: 45. വിദ്യാഭ്യാസ യോഗ്യത: S.S.L.C, കമ്പ്യൂട്ടർ പരിജ്ഞാനം. മുമ്പ് വുമൺ കാറ്റിൽ കെയർ വർക്കർമാരായി സേവനമനുഷ്ഠിച്ചിട്ടുള്ളവർക്ക് അഞ്ചുവർഷത്തെ വയസ്സിളവ് ലഭിക്കും. അതാത് യൂണിറ്റ് പരിധിയിൽ താമസിക്കുന്നവർക്കു മാത്രം അപേക്ഷിക്കം. അവസാന തീയതി ഒക്ടോബർ 19 വൈകിട്ട് അഞ്ചു വരെ. അപേക്ഷകരുടെ അഭിമുഖം ക്ഷീരവികസന  വകുപ്പ്, ആലപ്പുഴ ജില്ലാ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ  ഒക്ടോബർ 26 ന് നടത്തും.  വയസ്സ്, വിദ്യാഭ്യാസ യോഗ്യത, എന്നിവ തെളിയിക്കുന്ന എസ് എസ് എൽ സി ബുക്കിന്റെ ഒറിജിനൽ, പ്രവർത്തി പരിചയം സംബന്ധിച്ച രേഖകൾ സഹിതം ഹാജരാകണം.

date