Skip to main content

പഠനമുറി നിർമാണം; പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം 

പഠനമുറി നിർമാണം; പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം 

ഒരു ലക്ഷം രൂപ വരെ കുടുംബ വാർഷിക വരുമാനമുള്ള പട്ടികജാതി കുടുംബങ്ങളിലെ ഗവൺമെന്റ് / എയ്‌ഡഡ് / ടെക്നിക്കൽ / സ്പെഷ്യൽ / കേന്ദ്രീയ വിദ്യാലയങ്ങളിൽ 5 മുതൽ 12 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്ക്, നിലവിലുള്ള (1000 സ്ക്വയർ ഫീറ്റ് വരെ മാത്രം വിസ്തീർണ്ണമുള്ള) വീടിനോടൊപ്പം പഠനമുറി നിർമ്മിക്കുന്നതിന് അപേക്ഷിക്കാം. രണ്ടു ലക്ഷം രൂപയാണ് അനുവദിക്കുന്നത്.
അർഹത മാനദണ്ഡങ്ങൾ: ഒരു ലക്ഷം രൂപ വരെ കുടുംബ വാർഷിക വരുമാന പരിധി, സർക്കാർ, എയ്‌ഡഡ്, സ്പെഷ്യൽ, ടെക്നിക്കൽ, കേന്ദ്രീയ വിദ്യാലയങ്ങളിൽ 5 മുതൽ 12 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾ, 1000 സ്ക്വയർ ഫീറ്റ് വരെ മാത്രം വിസ്തീർണ്ണമുള്ള വീടുകൾ, വകുപ്പിൽ നിന്നും മറ്റ് ഏജൻസികളിൽ നിന്നും ഇതേ ആവശ്യത്തിന് ധനസഹായം ലഭിക്കാത്തവർ. മുൻഗണനാ മാനദണ്ഡം: 12-ാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾ, ഒരു കിടപ്പുമുറി മാത്രമുള്ള വീടുള്ളവർ, വിധവ / വിഭാര്യൻ നയിക്കുന്ന കുടുംബങ്ങളിലെ വിദ്യാർത്ഥികൾ, മാരകമായ രോഗം ബാധിച്ച രക്ഷിതാക്കൾ ഉള്ള കുടുംബങ്ങളിലെ വിദ്യാർത്ഥികൾ, ഒന്നിലധികം പെൺകുട്ടികൾ വിദ്യാർത്ഥികളായുള്ള കുടുംബം. അപേക്ഷ ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിൽ സമർപ്പിക്കണം. അവസാന തീയതി: ഒക്ടോബർ 19. ഫോൺ: 0477 2252548.

date