*പി.എം. സൂര്യഘർ പദ്ധതി: ബോധവത്ക്കരണ ക്യാമ്പ് 15ന്*
വീടുകളില് സോളാര് വൈദ്യുതി പ്ലാന്റുകള് സ്ഥാപിക്കുന്നതിനുള്ള പി.എം. സൂര്യഘർ പദ്ധതിയുടെ ഭാഗമായി കെ.എസ്.ഇ.ബി. ലിമിറ്റഡിന്റെ നേതൃത്വത്തിൽ ബോധവത്ക്കരണ ക്യാമ്പും സൗജന്യ സ്പോട്ട് രജിസ്ട്രേഷനും സംഘടിപ്പിക്കുന്നു. ഒക്ടോബർ 15ന് രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെ കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡിലാണ് 'സേവ സേതു' അഭിയാൻ നടക്കുക. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന് ഉദ്ഘാടനം നിര്വഹിക്കും. കല്പറ്റ മുനിസിപാലിറ്റി ചെയര്മാന് പി. വിശ്വനാഥന് അധ്യക്ഷനാകും. കെ.എസ്.ഇ.ബി. അസിസ്റ്റൻറ് എഞ്ചിനീയര് സി.പി സുധീഷ് വിഷയാവതരണം നടത്തും. ഗാർഹിക ഉപഭോക്താക്കൾക്ക് സോളാർ പ്ലാന്റ് സ്ഥാപിക്കുന്നതിന് 78,000 രൂപ വരെ സർക്കാർ സബ്സിഡി ലഭിക്കും. സോളാർ പ്ലാന്റ് കമ്പനികളുടെയും വായ്പാ സൗകര്യം നൽകുന്ന ബാങ്കുകളുടെയും കൗണ്ടറുകളും ക്യാമ്പിലുണ്ടാകും. രജിസ്ട്രേഷനായി ആധാർ കാർഡിന്റെ പകർപ്പ്, വൈദ്യുതി ബിൽ, ബാങ്ക് പാസ്ബുക്ക് എന്നിവ ഹാജരാക്കണം.
- Log in to post comments