ഡിപ്ലോമ കോഴ്സുകളുടെ പരീക്ഷ ഡിസംബറിൽ
ഐ.എച്ച്.ആർ.ഡി. നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (ഒന്നും രണ്ടും സെമസ്റ്റർ), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ സൈബർ ഫോറൻസിക്സ് & സെക്യൂരിറ്റി(ഒന്നും രണ്ടും സെമസ്റ്റർ), ഡിപ്ലോമ ഇൻ ഡാറ്റാ എൻട്രി ടെക്നിക്സ് ആന്റ് ഓഫീസ് ഓട്ടോമേഷൻ (ഒന്നും രണ്ടും സെമസ്റ്റർ), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്സുകളുടെ റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ (2018 (സി.സി.എൽ.ഐ.എസ്. സപ്ലിമെന്ററി), 2020, 2024 സ്കീം) ഡിസംബറിൽ നടത്തും. വിദ്യാർഥികൾക്ക്, പഠിക്കുന്ന / പഠിച്ചിരുന്ന സെന്ററുകളിൽ നവംബർ ഏഴ് വരെ ഫൈൻ കൂടാതെയും, നവംബർ 16 വരെ 100 രൂപ ഫൈനോടുകൂടിയും രജിസ്റ്റർ ചെയ്യാം. ടൈം ടേബിൾ നവംബറിൽ പ്രസിദ്ധീകരിക്കും. രജിസ്ട്രേഷനുള്ള അപേക്ഷാഫോം സെന്ററിൽ നിന്നും ലഭ്യമാണ്. വിവരങ്ങൾക്ക്: www.ihrd.ac.in.
പി.എൻ.എക്സ്. 4333/2026
- Log in to post comments