നിബോധിത' പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വിഭാഗങ്ങളിലെ എസ് എസ് എല് സി ജയിച്ചവര് മുതല് ഉയര്ന്ന വിദ്യാഭ്യാസ യോഗ്യതയുള്ള തൊഴില് തല്പരരും ഗ്രാമസഭ ലിസ്റ്റില് ഉള്പ്പെട്ടവരുമായ എല്ലാവരെയും മത്സര പരീക്ഷകള്ക്ക് പ്രാപ്തരാക്കാന് കൊല്ലം ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന'നിബോധിത' പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര് ജാതി, വരുമാന സര്ട്ടിഫിക്കറ്റുകള്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകള്, റേഷന് കാര്ഡ്, ആധാര്കാര്ഡ് എന്നിവ സഹിതം ഒക്ടോബര് 31ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് കൊല്ലം സിവില് സ്റ്റേഷന് മൂന്നാം നിലയില് പ്രവര്ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില് ആവശ്യപത്രം സമര്പ്പിക്കണം. ജില്ലാ പഞ്ചായത്ത് /ജില്ലാ പട്ടികജാതി വികസന ഓഫീസ്/ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളില് ആവശ്യപത്രം ലഭ്യമാണ്. കോര്പറേഷന്, മുന്സിപ്പാലിറ്റി പരിധിയില് ഉള്ളവര് അപേക്ഷിക്കേണ്ടതില്ല. ഫോണ്: 0474-2794996.
- Log in to post comments