Skip to main content

മലയാളം പഠിക്കാത്തവര്‍ക്കായി സാക്ഷരതാമിഷന്റെ പച്ച മലയാളം കോഴ്‌സ്: ഒക്ടോബര്‍ 31 വരെ അപേക്ഷിക്കാം

സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോട് കൂടി നടപ്പാക്കുന്ന പച്ച മലയാളം കോഴ്‌സിന് ഒക്ടോബര്‍ 31 വരെ അപേക്ഷിക്കാം. കേന്ദ്രീയവിദ്യാലയങ്ങള്‍, സി.ബി.എസ്.ഇ സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ മലയാളം ഒരു വിഷയമായി പഠിച്ചിട്ടില്ലാത്തവര്‍ക്ക് മലയാളം സര്‍ട്ടിഫിക്കറ്റ് ലഭിക്കാനുള്ള മാര്‍ഗ്ഗമാണ് ഈ കോഴ്‌സ്. പച്ച മലയാളം അടിസ്ഥാന കോഴ്‌സിന് 17 വയസ് പൂര്‍ത്തിയായ പത്താംതരം വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് പ്രവേശനം നേടാം. 3500 രൂപയാണ് ഫീസ്. അഞ്ചാംക്ലാസ് വരെ മലയാളം മാധ്യമത്തില്‍ പഠിച്ചതിന് തുല്യമായ സര്‍ക്കാര്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റ് ലഭിക്കും. പച്ചമലയാളം അഡ്വാന്‍സ്ഡ് കോഴ്‌സിന് 5500 രൂപയാണ് ഫീസ്. പത്താംതരം വരെ മലയാളം മാധ്യമത്തില്‍ പഠിച്ചതിന് തുല്യമായ സര്‍ക്കാര്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റ് ലഭിക്കും. രണ്ട് കോഴ്‌സുകള്‍ക്കും 500 രൂപ വീതമാണ് രജിസ്‌ട്രേഷന്‍ ഫീസ്. പ്രത്യേക പരീക്ഷ ഫീസ് ഇല്ല. പാഠപുസ്തകം സൗജന്യമായി ലഭിക്കും. ആറ് മാസമാണ് കോഴ്‌സ് കാലയളവ്. തിരഞ്ഞെടുത്ത പഠനകേന്ദ്രത്തില്‍ ഞായറാഴ്ചകളിലാണ് ക്ലാസുകള്‍. അടിസ്ഥാന കോഴ്‌സ് വിജയിച്ചവര്‍ക്ക് അഡ്വാന്‍സ്ഡ് കോഴ്‌സിലേക്ക് പ്രവേശനം നേടാം. ഫോണ്‍: 9961477376.

date