കര്ഷക അവാര്ഡുകള്: അപേക്ഷ ക്ഷണിച്ചു
കര്ഷക അവാര്ഡുകള്: അപേക്ഷ ക്ഷണിച്ചു
മൃഗസംരക്ഷണ മേഖലയില് മികച്ച പ്രവര്ത്തനം കാഴ്ചവെക്കുന്ന കര്ഷകര്ക്ക് സംസ്ഥാന-ജില്ലാതലങ്ങളില് നല്കുന്ന 2026ലെ കര്ഷക അവാര്ഡുകള്ക്കായി അപേക്ഷ ക്ഷണിച്ചു. സംസ്ഥാനതലത്തില് നല്കുന്ന മികച്ച ക്ഷീരകര്ഷകന്, വാണിജ്യാടിസ്ഥാനത്തിലുള്ള മികച്ച ഡയറി ഫാം, മികച്ച സംമിശ്ര കര്ഷകന് എന്നീ അവാര്ഡുകള്ക്ക് ഒരുലക്ഷം രൂപ വീതമാണ് ക്യാഷ് പ്രൈസ്. സംസ്ഥാനതലത്തില് മികച്ച പൗള്ട്രി കര്ഷകന്, മികച്ച യുവ കര്ഷകന്, മികച്ച വനിതാ കര്ഷക അവാര്ഡുകള് ലഭിക്കുന്നവര്ക്ക് 50,000 രൂപ വീതം ക്യാഷ് പ്രൈസ് നല്കും. ജില്ലാതലത്തില് മികച്ച ക്ഷീരകര്ഷകന് 20,000 രൂപയും മികച്ച സമിശ്ര കര്ഷകന് 10,000 രൂപയുമാണ് പുരസ്കാര തുക. പൂരിപ്പിച്ച അപേക്ഷകള് ഒക്ടോബര് 22-നകം സമര്പ്പിക്കണം. അപേക്ഷാഫോമും വിശദമായ മാര്ഗനിര്ദ്ദേശങ്ങളും മൃഗസംരക്ഷണ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലും സര്ക്കാരിന്റെ വിവിധ മൃഗാശുപത്രികളിലും ലഭിക്കും. ഫോണ്: 0491 2520297.
- Log in to post comments