Skip to main content

ദാക്ഷായണി സ്വയംതൊഴില്‍ പദ്ധതി: 31 വരെ അപേക്ഷിക്കാം

പട്ടികജാതി വിഭാഗം വനിതകളുടെ സാമ്പത്തിക സ്വയംപര്യാപ്തത ഉറപ്പുവരുത്തുന്നതിനും സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും നടപ്പാക്കുന്ന 'ദാക്ഷായണി സ്വയംതൊഴില്‍ പദ്ധതി'യിലേക്ക് അപേക്ഷിക്കാനുള്ള തീയതി ഒക്ടോബര്‍ 31 വരെ നീട്ടി. പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന അഞ്ചോ അധിലധികം വനിതകള്‍ അംഗങ്ങള്‍ ആയിട്ടുള്ളതും, ജില്ലാ രജിസ്ട്രാര്‍ ഓഫീസില്‍/ കുടുംബശ്രീയില്‍/തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്തതുമായ സ്വയംസഹായ സംഘങ്ങള്‍ക്കും വ്യക്തിഗത സംരംഭകര്‍ക്കും അപേക്ഷിക്കാം. കുടുംബ വാര്‍ഷിക വരുമാനം അഞ്ചുലക്ഷം രൂപയില്‍ കവിയരുത്. 21-നും 55-നും ഇടയില്‍ പ്രായമുള്ള, ഏഴാം ക്ലാസ് പാസായ വനിതകള്‍ക്കാണ് അവസരം. ഗ്രൂപ്പുകള്‍ക്ക് പദ്ധതി തുകയുടെ 75 ശതമാനം (പരമാവധി 10 ലക്ഷം രൂപ) വരെയും വ്യക്തികള്‍ക്ക് പ്രോജക്ട് കോസ്റ്റിന്റെ 75 ശതമാനം (പരമാവധി 3.75 ലക്ഷം രൂപ) വരെയും സബ്സിഡി ലഭിക്കും. നിശ്ചിത മാതൃകയിലുള്ള അപേക്ഷ അനുബന്ധ രേഖകള്‍ സഹിതം ഒക്ടോബര്‍ മൂന്നിനകം ബന്ധപ്പെട്ട ബ്ലോക്ക്/നഗരസഭാ പട്ടികജാതി വികസന ഓഫീസുകളില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0491 2505005.

date