Post Category
തൊഴിൽമേള 23ന്
കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന, കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ മോഡൽ കരിയർ സെന്റർ ഒക്ടോബർ 23 രാവിലെ 10 മുതൽ സൗജന്യ തൊഴിൽമേള സംഘടിപ്പിക്കുന്നു. വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് എസ്എസ്എൽസി, പ്ലസ്ടു, ഐടിഎ, ബിരുദവും അതിനു മുകളിലും യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. https://tinyurl.com/4znu4b3t ൽ പേര് രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക്: 0471-2304577 / Model Career Centre-Thiruvananthapuram ഫേസ്ബുക്ക് പേജ് സന്ദർശിക്കുക.
പി.എൻ.എക്സ്. 4349/2026
date
- Log in to post comments