Post Category
തീർഥാടന മുന്നൊരുക്കം വിലയിരുത്താൻ മുഖ്യമന്ത്രി ഇന്ന് (ഒക്ടോബർ 17) ശബരിമലയിലെത്തും
മണ്ഡല-മകരവിളക്ക് മഹോത്സവത്തിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി വി ഡി സതീശനും ദേവസ്വം മന്ത്രി കെ മുരളീധരനും ഇന്ന് (ഒക്ടോബർ 17) ശബരിമലയിലെത്തും. രാവിലെ 9ന് നിലക്കൽ ഗസ്റ്റ് ഹൗസിൽ തീർത്ഥാടന മുന്നൊരുക്കങ്ങൾ പരിശോധിക്കും. തുടർന്ന് 10.30 ന് പമ്പ ശ്രീരാമ സാകേത ഓഡിറ്റോറിയത്തിൽ വിവിധ വകുപ്പുകളുടെ അവലോകന യോഗവും ഏകോപന യോഗവും ചേരും. വൈകിട്ട് 4 ന് സന്നിധാനത്തെ തീർത്ഥാടന മുന്നൊരുക്കങ്ങൾ പരിശോധിക്കും. തുടർന്ന് വൈകിട്ട് 5 ന് മുഖ്യമന്ത്രി ക്ഷേത്ര ദർശനം നടത്തും.
പി.എൻ.എക്സ്. 4352/2026
date
- Log in to post comments