Skip to main content

ടെക്നിക്കൽ ഹൈസ്‌കൂൾ കായികമേളയ്ക്ക് തുടക്കം

           42-ാമത് അഖില കേരള ടെക്നിക്കൽ ഹൈസ്‌കൂൾ കായികമേളയ്ക്ക് തിരിതെളിഞ്ഞു. ശ്രീകാര്യം ടെക്നിക്കൽ ഹൈസ്‌കൂളിന്റെ ആതിഥേയത്വത്തിൽ തിരുവനന്തപുരം കാര്യവട്ടം എൽഎൻസിപിഇ ഗ്രൗണ്ടിൽ ആരംഭിച്ച കായികമേള ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ ഉദ്ഘാടനം ചെയ്തു.

           വി മുരളീധരൻ എംഎൽഎ അധ്യക്ഷനായ ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ചെമ്പഴന്തി ഉദയൻ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ മഞ്ജുഷ റ്റി റ്റി, എൽഎൻസിപിഇ പ്രിൻസിപ്പൽ ഡോ. സദാനന്ദൻ സി എസ്, ശ്രീകാര്യം ടെക്നിക്കൽ ഹൈസ്‌കൂൾ സൂപ്രണ്ട് സുരേഷ് കുമാർ ഡി എൻ, പിടിഎ വൈസ് പ്രസിഡന്റ് കൃഷ്ണകുമാർ ജി തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായി. 

           58 ഇനങ്ങളിലായി 725 വിദ്യാർഥികളാണ് മത്സരിക്കുന്നത്. കായിക മേള ഒക്ടോബർ 18 ന് സമാപിക്കും.

പി.എൻ.എക്‌സ്. 4362/2026

date